പാലാ: മീനച്ചില്‍ റിവര്‍വ്യൂ പാര്‍ക്ക്, ഗ്രീന്‍ ടൂറിസം കോംപ്ലെക്‌സ്, അനുബന്ധ നിര്‍മ്മിതികള്‍ എന്നിവയുടെ ഉദ്ഘാടന വേദിയില്‍ രാഷ്ട്രീയം മറന്ന് നേതാക്കള്‍ ഒരുമിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മാണി സി കാപ്പന്‍ എം എല്‍ എ യും എം പി മാരായ തോമസ് ചാഴികാടന്‍, ജോസ് കെ മാണി എന്നിവര്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് സഹകരിച്ചും പരസ്പരം പേരെടുത്ത് അഭിനന്ദിച്ചുമാണ് ഉദ്ഘാടന യോഗത്തില്‍ സംബന്ധിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 11.30 ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വ്വഹിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.. മാണി സി കാപ്പന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം നിര്‍വ്വഹിച്ചു.