കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6792  ആയി. പുതിയതായി ലഭിച്ച 3837 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 526 എണ്ണം പോസിറ്റീവായി. 521 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആറ് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ അഞ്ചു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പുതിയതായി രോഗം ബാധിച്ചവരില്‍ 265 പുരുഷന്‍മാരും 200 സ്ത്രീകളും 61 കുട്ടികളും ഉള്‍പ്പെടുന്നു. രോഗികളില്‍  60 വയസിനു മുകളിലുള്ള 68 പേരുണ്ട്.

418 പേര്‍ക്കു കൂടി രോഗം ഭേദമായതോടെ രോഗമുക്തരുടെ ആകെ എണ്ണം 12697 ആയി. ജില്ലയില്‍ ഇതുവരെ  19523  പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.  നിലവില്‍ 16503 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.