പാലായുടെ ലണ്ടന്‍ ബ്രിഡ്ജ് നാളെ ഓപ്പണാകും.! മുഖ്യമന്ത്രി പിണറായി വിജയനാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തലേന്ന് പ്രശസ്ഥ ഫോട്ടോഗ്രഫര്‍ രമേഷ് കിടങ്ങൂര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. നഗര ഹൃദയത്തില്‍ പാലാ പഴയ ബസ് സ്റ്റാന്റിന്റെ എതിര്‍ വശത്ത് മീനച്ചിലാറിനോട് ചേര്‍ന്നുള്ള ഗ്രീന്‍ ടൂറിസം കോംപ്ലെക്‌സിലേക്കുള്ള പാലം പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.