അദ്ധ്യാപകർക്കായി മെഗാ വെബിനാർ !

                                                         

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318 ബി യുടെയും പാലാ അൽഫോൻസാ കോളേജ് NSS ന്റെയും സംയുക്താഭിമുഖ്യത്തിൽ, അദ്ധ്യാപകർക്കായി ഒരു മെഗാ വെബിനാർ സംഘടിപ്പിക്കുന്നു. കേരളത്തിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും ആയിരത്തോളം അദ്ധ്യാപകർ പങ്കെടുക്കും. ആഗസ്റ്റ് 8  ന് ഉച്ചകഴിഞ്ഞ് 2 മണിക്ക്, കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. സി. റെജീനാമ്മ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യവകുപ്പ് മുൻമന്ത്രിയും കൂത്തുപറമ്പ് MLA യുമായ  K.K. ഷൈലജ പരിപാടി ഉദ്ഘാടനം ചെയ്യും. ലയൺസ് ഡിസ്ട്രിക്ട് 318 ബി യുടെ ഗവർണർ  പ്രിൻസ് സ്കറിയ ആമുഖപ്രഭാഷണം നടത്തും. ഇന്റർനാഷണൽ ട്രെയിനർ ആയ പ്രൊഫ. വർഗീസ് വൈദ്യൻ ക്ലാസ്സ്‌ നയിക്കും. MG യൂണിവേഴ്സിറ്റിയിലെ NSS പ്രോഗ്രാം കോർഡിനേറ്റർ ഡോ. രേഖാ രാജ്, കോളേജ് ബർസാർ റവ. ഡോ. ജോസ് പുലവേലിൽ, യൂത്ത് എംപവർമെന്റ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം, NSS പ്രോഗ്രാം ഓഫീസർ ഡോ. സിമിമോൾ സെബാസ്റ്റ്യൻ, IQAC കോർഡിനേറ്റർ ഡോ. ഡാനി മാത്യു എന്നിവർ പ്രസംഗിക്കും.പരിപാടികൾക്ക് കോളേജ് വൈസ് പ്രിൻസിപ്പൽമാരായ റവ. ഡോ. ഷാജി ജോൺ, ഡോ. സി. മിനിമോൾ മാത്യു, NSS പ്രോഗ്രാം ഓഫീസർ ഡോ. മറിയമ്മ മാത്യു, വോളന്റിയർ സെക്രട്ടറിമാരായ മേഘാ വിൻസന്റ്, മേരി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.