മേലുകാവ്: ലയൺസ്  ഡിസ്ട്രിക്ട് 318  B യുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ  ഭാഗമായി  ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ സഹകരണത്തോടെ  മേലുകാവ് പഞ്ചായത്തിലെ ആശ വർക്കറുമാർക്കുള്ള കോട്ടുകളുടെ ഉത്കാടനം പാലാ എം. എൽ. എ  മാണി  സി. കാപ്പൻ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ Dr. സരള, യൂത്ത് എമ്പവർമെന്റ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, ബ്ലോക്ക്‌ മെമ്പർ ജെറ്റൊ, മേലുകാവ് പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് , മുൻ ക്ലബ്‌ പ്രസിഡന്റ്‌ സെബാസ്റ്റ്യൻ കുറ്റിയാനി, സെക്രട്ടറി ജോസ്സ് മനക്കൽ , ട്രഷറർ  ജോജോ പ്ലാത്തോട്ടം മറ്റു ലയൺ നേതാക്കളും വാർഡ് മെമ്പറും ആരോഗ്യ പ്രവർത്തകരും ആശ വർക്കർമാരും പരിപാടിയിൽ പങ്കെടുത്തു.